Sunday, December 29, 2013


  ലൈബ്രറി  കൗണ്‍സില്‍
  ക്ലസ്റ്റര്‍  തല ബാലകലോത്സവം
  വിജയികള്‍ക്ക്  അഭിനന്ദനങ്ങള്‍

  കവിതാ രചന  :  അനുമോള്‍  ഒന്നാം സ്ഥാനം

  കവിതാ രചന  ; സോന   മൂന്നാം സ്ഥാനം
  
  ക്വിസ്  ; ജിത  ജെ  ഒന്നാം സ്ഥാനം

  മാപ്പിളപ്പാട്ട്  : സീനത്ത്  രണ്ടാം സ്ഥാനം

  മാപ്പിളപ്പാട്ട് ; അജ്മല  ഫര്‍ഹത്ത്  മൂന്നാം സ്ഥാനം

  ലളിതഗാനം  : ജിത  ജെ  രണ്ടാം സ്ഥാനം

  വായന മത്സരം  : ജിത  ജെ  ഒന്നാം  സ്ഥാനം

  നാടന്‍  പാട്ട്      : സീനത്ത്  , നേഹ  , സോന, ജിത    ഒന്നാം സ്ഥാനം

  നാടന്‍  പാട്ട്   : ഫര്‍ഷാന  പി എച്ച്  , അഭിനന്ദ് , മുജീബ് റഹ് മാന്‍ , പ്രവിത    മൂന്നാം സ്ഥാനം
  
 ചിത്രരചന  :  അനുമോള്‍   രണ്ടാം സ്ഥാനം
  പ്രസം ഗം  :  നന്ദന  എല്‍   രണ്ടാം  സ്ഥാനം  

Thursday, December 26, 2013

 വിദ്യാരംഗം  സംസ്ഥാന സാഹിത്യോല്‍സവത്തില്‍
  കവിതാരചനയില്‍ രണ്ടാം സ്ഥാനം നേടിയ 
 അനുമോള്‍ക്ക്  
അഭിനന്ദനങ്ങള്‍


Saturday, December 7, 2013


 വായനാമത്സരം :  ക്യാഷ്  അവാര്‍ഡുകള്‍  വിതരണം ചെയ്തു
.ആലത്തൂര്‍  താലൂക്ക്  ലൈബ്രറി കൗണ്‍സില്‍ വായനാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അനുമോള്‍ , രണ്ടാം സ്ഥാനം നേടിയ  ജിത  എന്നിവര്‍ക്ക് മംഗലം ഗാന്ധി സ്മാരക  യു പി സ്ക്കൂളില്‍ വച്ചു  നടന്ന ചടങ്ങില്‍ ജില്ല  പ്രസിഡണ്ട്  ശ്രീ കാസിം  മാസ്റ്റര്‍  ക്യാഷ്  അവാര്‍ഡുകള്‍ വിതരണം ചെയ്തു.






 വിദ്യാരംഗം  പാലക്കാട് ജില്ലാ സാഹിത്യോത്സവം:
  
  അനുമോള്‍ .എ 
 കവിതാരചനയില്‍ ഒന്നാം സ്ഥാനം നേടി.

  അനുമോള്‍ക്ക് അഭിനന്ദനങ്ങള്‍ 

Thursday, November 21, 2013

 ഉപജില്ലാ കലോല്‍സവം 
 വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
  


  യു പി  കവിതാരചന 
 അനുമോള്‍ .   ഒന്നാം സ്ഥാനവും എ ഗ്രേഡും


  എല്‍  പി കഥാകഥനം  :
 അനുഷ രണ്ടാം സ്ഥാനവും എ ഗ്രേഡും 


  എല്‍  പി  കടം കഥ :  
ഹിബ  ഫാത്തിമ . രണ്ടാം സ്ഥാനവും എ ഗ്രേഡും


  യു പി ചിത്ര രചന 
: ഹുദ  വൈ .  മൂന്നാം സ്ഥാനവും എ ഗ്രേഡും


  യു പി കഥാരചന :
 സീനത്ത് . നാലാം സ്ഥാനവും എ ഗ്രേഡും


  യു പി അറബി പദ്യം  :
 ഹുദ  വൈ .  ഒന്നാം സ്ഥാനവും എ ഗ്രേഡും


  യു പി ഒപ്പന  :
സീനത്ത് & പാര്‍ട്ടി .  രണ്ടാം സ്ഥാനവും എ ഗ്രേഡും


 യു പി അറബിക് തര്‍ജമ  :

  യാസിറ  . മൂന്നാം സ്ഥാനവും എഗ്രേഡും


  

Friday, November 15, 2013

 വിദ്യാരംഗം സര്‍ഗോത്സവം അക്കരസ്ക്കൂളിന്ന്
   അഗ്ഗ്രിഗേറ്റ്
  
  ആലത്തൂര്‍ ഉപജില്ലാ  സര്‍ഗോത്സവത്തില്‍ 3 ഒന്നാം സ്ഥാനവും 2 രണ്ടാം സ്ഥാനവും 1 മൂന്നാം സ്ഥാനവും അക്കര സ്കൂളിന്ന് ലഭിച്ചു.
  
  സാഹിത്യ ക്വിസ്  :  ഒന്നാം സ്ഥാനം
  സ്നേഹ  ജോണ്‍സണ്‍ , ജിത  

  കവിതാരചന  : ഒന്നാം സ്ഥാനം
  അനുമോള്‍ 

  പുസ്തകാസ്വാദനം: ഒന്നാം സ്ഥാനം
  യാസിറ 

  നാട്ടുപ്പുറപ്പാടല്‍ : രണ്ടാം സ്ഥാനം
  സീനത്ത്  , ഫര്‍ഷാന  പി എച്ച്
  അഭിനന്ദ്  ആര്‍
  ഹസ്ന  മോള്‍  എം  ,  ലിഖിത  

  ഉപന്യാസരചന : രണ്ടാം സ്ഥാനം
  സന  ഫാത്തിമ

  കാവ്യമഞ്ജരി  : മൂന്നാം സ്ഥാനം
  ഹുദ  വൈ
  
  വിജയികള്‍ക്ക്  അഭിനന്ദനങ്ങള്‍

Sunday, November 10, 2013

                                        ആലത്തൂര്‍  താലൂക്ക് ലൈബ്രറി കൗണ്‍സില്‍  വായനാമത്സരം
                                 അക്കര സ്ക്കൂളിന്ന് അഭിമാന ജയം
 

ആലത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാമത്സരത്തില്‍ അനുമോള്‍ എ ഒന്നാം സ്ഥാനവും ജിത ജെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നേഹ  എസ് , സ്നേഹ ജോണ്‍സണ്‍ എന്നിവരും ജില്ലാ തല മത്സരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.
                                                                  വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

Friday, November 1, 2013

      സ്കൂള്‍  കലോത്സവം  നവം ബര്‍  5,6 തീയതികളില്‍
അക്കര  സ്കൂളിലെ  ബാലകലോത്സവം , അറബി കലോത്സവം ,  സംസ്കൃതോത്സവം ,വിദ്യാരം ഗം കലോത്സവം എന്നിവ  നവം ബര്‍ 5, 6 തീയതികളില്‍  നടക്കും. പ്രശസ്ത  നാടന്‍ പാട്ടു  കലാകാരന്‍  ശ്രീ ജനാര്‍ദ്ദനന്‍ പുതുശ്ശേരി കലോത്സവം  ഉദ്ഘാടനം ചെയ്യും. ഹെഡ് മാസ്റ്റര്‍  കെ അജയഘോഷ്,  പി ടി എ പ്രസിഡന്റ്  ശ്രീ പി എ സലിം കുട്ടി  എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. മൂന്നു വേദികളിലായി  നടക്കുന്ന കലാ മത്സരങ്ങളില്‍  300ല്‍ ഏറെ വിദ്യാര്‍ഥികള്‍  മത്സരിക്കും.
 ശാസ്ത്രമേളയില്‍ മികച്ച വിജയം
 ആലത്തൂര്‍  ഉപജില്ലാ  ശാസ്ത്രമേളയില്‍  പ്രോജക്റ്റ്  രണ്ടാം സ്ഥാനവും  എ  ഗ്രേയ്ഡും  നേടിയ  സ്നേഹ  ജോണ്‍സണ്‍ , അനുമോള്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍ .
 
 ഗണിത മേളയില്‍ ഒന്നാം 
സ്ഥാനവും  ഏ ഗ്രേയ്ഡും  കരസ്ഥമാക്കിയ  ഷിനു  വിനു  അഭിനന്ദനങ്ങള്‍
 
 എല്‍ പി  വിഭാഗം സാമൂഹ്യ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം  കരസ്ഥമാക്കിയ മുഹസിന, ഷാനിഫ എന്നീ മിടുക്കികള്‍ക്ക്  അഭിനന്ദനങ്ങള്‍

 

Saturday, October 12, 2013

 അക്കര  സ്ക്കൂളിന്റെ  അഭിമാനമായി  ദേശാഭിമാനി അക്ഷരമുറ്റം  വിജയികള്‍
  
  അക്കര  എച്ച് എ യു പി സ്കൂളിലെ  സ്നേഹ ജോണ്‍സണ്‍ , ജിത എന്നീ കൊച്ചു  മിടുക്കികള്‍ ആലത്തൂര്‍  ഉപജില്ലാ  അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം  നേടി  അഭിമാനകരമായ നേട്ടം  കൈവരിച്ചിരിക്കുന്നു.
  സ്നേഹയ്ക്കും ജിതയ്ക്കും  അഭിനന്ദനങ്ങള്‍


Friday, August 30, 2013

 ആരോഗ്യ  ബോധവല്‍ക്കരണ  ക്ളാസ്

 ഹെല്‍ത്ത് ക്ളബ്ബിന്റെ  ആഭിമുഖ്യത്തില്‍ അരോഗ്യ  ബോധവല്‍ക്കരണ  ക്ളാസ്  സംഘടിപ്പിച്ചു. റിട്ട്:  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  ശ്രീ  ലക്ഷ്മീ നാരയണ സ്വാമി  ക്ളാസെടുത്തു. ഹെഡ് മാസ്റ്റര്‍ ശ്രീ കെ  അജയഘോഷ്  , പി ടി എ പ്രസിഡന്റ്  ശ്രീ പി എ സലിം കുട്ടി, ഹെല്‍ത്ത് ക്ളബ്  കണ്‍ വീനര്‍  ശ്രീമതി  ലിസ്സി ടീച്ചര്‍  എന്നിവര്‍  സം സാരിച്ചു.
SRI  LAKSHMI  NARAYANA SWAMI,  RTD HEALTH INSPECTOR

Tuesday, August 27, 2013

 തിളക്കം  പദ്ധതി  ആരംഭിച്ചു.
  
  പ്രത്യേക    ഭാഷാ പഠന പദ്ധതിയായ  തിളക്കം പദ്ധതിക്ക്  അക്കര എച്ച് എ യു പി സ്ക്കൂളില്‍  തുടക്കം കുറിച്ചു. മലയാള ഭാഷാ പഠനത്തിന്ന് ഒരു  സവിശേഷ  മാതൃക  വികസിപ്പിച്ച  ശ്രീ സി  മോഹനന്‍ മാസ്റ്റര്‍  പദ്ധതി  ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ശ്രീ   കെ  അജയഘോഷ്  അദ്ധ്യക്ഷനായിരുന്നു. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ജയകൃഷ്ണന്‍ , അധ്യാപകരായ ശ്രീ  വിനോദന്‍ , ശ്രീ കെ പി ബാലകൃഷ്ണന്‍, ശ്രീമതി  സതീദേവി  എന്നിവര്‍  സം സാരിച്ചു.
SRI C MOHANAN MASTER
SRI  AJAYAGHGOSH  MASTER


SRI TP  VINODAN MASTER

SRI KP BALAKRISHNAN MASTER
SRI S JAYAKRISHNAN
SMT T SATHIDEVI TEACHER


Thursday, August 15, 2013

  സ്വാതന്ത്ര്യ  ദിനം  ആഘോഷിച്ചു.
അക്കര  എച്ച് എ യു പി സ്ക്കൂളില്‍ വിപുലമായ പരിപാടികളോടെ  സ്വാതന്ത്ര്യ ദിനം  ആഘോഷിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ എ സലിംകുട്ടി ദേശീയ പതാക ഉയര്‍ത്തി.ഹെഡ്മാസ്റ്റര്‍  ശ്രീ കെ  അജയഘോഷ്  സ്വാതന്ത്ര്യദിന  സന്ദേശം  നല്‍കി. പി ടി എ വൈസ് പ്രസിഡന്റ്  ശ്രീ  ജയകൃഷ്ണന്‍, പി ടി എ കമ്മറ്റി അംഗം രാധാകൃഷ്ണന്‍, എം പി ടി എ  ഭാരവാഹികളായ നൂര്‍ജഹാന്‍ , പ്രസന്ന അസിസ്റ്റന്റ്  മാനേജര്‍ ശ്രീ മുഹമ്മദ് സാഹിബ് എന്നിവര്‍ സംസാരിച്ചു. സമ്മാന വിതരണം ,  മധുര പലഹാര വിതരണം എന്നിവ നടന്നു. മലയാളം , ഇംഗ്ളിഷ് , സ്വാതന്ത്ര്യ സമര ചരിത്രം എന്നീ പതിപ്പുകളുടെ പ്രകാശനം  നടന്നു.

FLAG HOSTING BY PA SALIMKUTTY


K AJAYAGHOSH , HEADMASTER
SALUTE..........
JANNATHUL FIRDOUSE  & ASHIFA PS  RECEIVES  SPECIAL CASH AWARDS




ENGLISH MAGAZINE  : AJAYAGHOSH , SUNANDAN
SOCIAL SCIENCE  MAGAZINE : SUNITHA TR RECEIVES
MALAYALAM MAGAZINE  :
VINODAN  RECEIVES FROM AJAYAGHOSH
SRI MUHAMMED SAHIB , ASST MANAGER

ASSEMBLY

Saturday, August 3, 2013


 പ്രേം ചന്ദ്  ദിനം   ആചരിച്ചു.
  അക്കര  സ്ക്കൂളില്‍  പ്രേം ചന്ദ്  ദിനം  വിവിധ  പരിപാടികളോടെ  ആചരിച്ചു.  ഹിന്ദി  കവിതകളുടെ  ആലാപനം , പ്രേം ചന്ദ്  സ്മരണ  എന്നീ  പരിപാടികള്‍  സംഘടിപ്പിച്ചു.  ശ്രീ  രമേഷ്  മാസ്റ്റര്‍ ,  ശോഭനപ്രകാശ്  മാസ്റ്റര്‍  എന്നിവര്‍  നേതൃത്വം  നല്‍കി.
MV   REMESH  MASTER








 താരാട്ടു  പാട്ടു  മത്സരം  
  ഇരയിമ്മന്‍  തമ്പി  ദിനത്തോടനുബന്ധിച്ച്  താരാട്ടു പാട്ട്  മത്സരം  നടത്തി.  വിനോദന്‍  ,  സുനന്ദന്‍  , ശ്യാമ  ടീച്ചര്‍  എന്നിവര്‍  നേതൃത്വം  നല്‍കി.


















എസ് ബി ടി  യുടെ  സ്നേഹോപഹരം..
  എസ് ബി ടി  യുടെ  സ്നേഹോപഹരമായി  5  സീലിംഗ്  ഫനുകള്‍  അക്കര  എച്ച് എ  യു പി സ്കൂളിനു  ലഭിച്ചു.  സ്ക്കൂളില്‍  നടന്ന  ചടങ്ങില്‍  ഹെഡ്മാസ്റ്റര്‍  കെ  അജയഘോഷ്  ഫാനുകള്‍  ഏറ്റുവാങ്ങി. എസ് ബി റ്റി  മാനേജര്‍ , പി ടി എ  പ്രസിഡന്റ്  പി എ സലിം കുട്ടി ,സ്ക്കൂള്‍  മാനേജര്‍  ഉമ്മര്‍  ഫാറൂഖ്  എന്നിവര്‍  സം സാരിച്ചു. ടി പി  സുനന്ദന്‍  നദി  പറഞ്ഞു.



Saturday, July 20, 2013

 ഉപജില്ലാ  ചാന്ദ്ര ദിന  ക്വിസ്: സ്നേഹ  ജോണ്‍സണ്‍ ഒന്നാം  സ്ഥാനം  നേടി
  കേരളശാസ്ത്ര  സാഹിത്യ പരിഷത്  ആലത്തൂര്‍  മേഖലാ കമ്മറ്റി  ജൂലൈ 20 നു  സംഘടിപ്പിച്ച  ചാന്ദ്ര ദിന  ക്വിസില്‍  അക്കര  എച്ച് എ യു പി സ്ക്കൂളിലെ  സ്നേഹ  ജോണ്‍സണ്‍ ഒന്നാം സ്ഥാനം  നേടി. മണപ്പാടം  എന്‍ യു പി സ്ക്കൂള്‍, കണ്ണമ്പ്ര എ യു പിസ്ക്കൂള്‍,സി എ യു പി എസ് മമ്പാട്  എന്നിവര്‍  രണ്ടും  മൂന്നും  സ്ഥാനങ്ങള്‍  നേടി  . ആലത്തൂര്‍  ഉപജില്ലയിലെ  38  യു പി  സ്ക്കൂളുകളില്‍  നിന്നായി  62  പേര്‍  മത്സരത്തില്‍  പങ്കെടുത്തു.
 ആലത്തൂര്‍  ബ്ളോക്ക് പഞ്ചായത്ത്  പ്രസിഡന്റ്  ശ്രീമതി  ഇന്ദിരാ  ചന്ദ്രന്‍  സമ്മാനദാനം  നിര്‍വഹിയ്ക്കുന്നു.
  സ്നേഹയ്ക്ക്    അനുമോദനങ്ങള്‍  
>

Sunday, July 14, 2013

 എഴുത്തുകൂട്ടം  ശില്‍പശാലയ്ക്ക്  തുടക്കമായി

K  AJAYAGHOSH, HEADMASTER

 അക്കര  എച്ച് എ യു പി സ്കൂളില്‍ എഴുത്തുകൂട്ടം  ശില്‍പശാലയുടെ  ഉദ്ഘാടനം പി ടി എ പ്രസിഡന്റ്  ശ്രീ പി എ സലിം കുട്ടി നിര്‍ വഹിച്ചു. ഹെഡ് മാസ്റ്റര്‍  ശ്രീ .കെ . അജയഘോഷ് അധ്യക്ഷനായിരുന്നു.ടി പി സുനന്ദന്‍ , രമേഷ്  മാസ്റ്റര്‍  എന്നിവര്‍  ആശംസകള്‍  നേര്‍ന്നു.അനുമോള്‍  സ്വാഗതവും  ജന്നത്തുല്‍  ഫിര്‍ദൗസ്  നന്ദിയും പറഞ്ഞു.  ശില്‍പശാലയ്ക്ക്  ടി  പി  വിനോദന്‍  നേതൃത്വം  നല്‍കി. യുപി, എച്ച് എസ്  വിഭാഗങ്ങളില്‍നിന്നായി  40  കുട്ടികള്‍ പങ്കെടുത്തു.കവിതാചര്‍ച്ച,കവിതാരചന,നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കല്‍  തുടങ്ങിയവ  ശില്‍പശാലയില്‍ നടന്നു. 



MV  REMESH
  

ANUMOL
A SALIMKUTTY , PRESIDENT  PTA
VINODAN TP

Thursday, July 11, 2013

  എല്‍  എസ്  എസ്  ജേതാക്കള്‍

Wednesday, July 10, 2013





അക്ഷരം   പതിനൊന്നാം ലക്കം പ്രകാശനം  ചെയ്തു
  
 അക്കര  എച്ച് എ യു പി  സ്ക്കൂളിന്റെ ഇന്‍ലന്റ്  മാഗസിന്‍  അക്ഷരത്തിന്റെ  പതിനൊന്നാം  ലക്കം  കാവശ്ശേരി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ കെ  അശോകന്‍  പ്രകാശനം  ചെയ്തു. റ്റി പി  വിനോദന്‍  ഏറ്റുവാങ്ങി.  ഹെഡ് മാസ്റ്റര്‍  ശ്രീ കെ  അജയഘോഷ്, പി റ്റി എ പ്രസിഡന്റ്  ശ്രീ പി എ സലിം കുട്ടി, വൈസ് പ്രസിഡന്റ് ശ്രീ  ജയകൃഷ്ണന്‍ , അദ്ധ്യാപകര്‍ , രക്ഷിതാക്കള്‍ , വിദ്യര്‍ഥികള്‍  എന്നിവര്‍  പങ്കെടുത്തു.
മഴക്കവിതകള്‍ , എസ് കെ  പൊറ്റകാടിന്റെ  കൃതികള്‍  പരിചയപ്പെട്ടതിന്റെ  അനുബന്ധമായി  നടത്തിയ  കാഴ്ച  എന്ന  രചനാപ്രവര്‍ത്തനത്തിന്റെ   ഉല്‍പന്നങ്ങള്‍ എന്നിവ  ഉള്‍പ്പെടുത്തിയാണ്‍  പതിനൊന്നാം  ലക്കം  പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന്   വിനോദന്‍  മാസ്റ്റര്‍  പറഞ്ഞു.
JITHA
SNEHA JOHNSON
AKSHARAM  MAGAZINE

Tuesday, July 9, 2013

 വിദ്യാരംഗം

  90  വായനക്കൂട്ടങ്ങള്‍, സാഹിത്യക്വിസ് , അനുഭവക്കുറിപ്പ്  രചനാ മത്സരം, അക്ഷരം വാള്‍മാഗസിന്‍, ഇന്‍ലന്റ്  മാഗസിന്‍പ്രകാശനം , എസ് കെ  പൊറ്റെക്കാട്  കൃതികള്‍  പരിചയപ്പെടല്‍,  എഴുത്തുകൂട്ടം  രചനകളുടെ  ബ്ളോഗ് , എഴുത്തുകൂട്ടം  ശില്‍പ ശാല  എന്നീ  പ്രവര്‍ത്തനങ്ങളൊടെ 
  
    വിദ്യാരംഗം  കലാ സാഹിത്യ  വേദി  പ്രവരത്തനങ്ങ്ള്‍ക്ക്   തുടക്കമായി. വിദ്യാരം ഗത്തിന്റെപ്രവര്‍ത്തനോദ്ഘാടനം  ഹെഡ്മാസ്റ്റര്‍  കെ  അജയഘോഷ്  നിര്‍വഹിച്ചു.  കണ്‍ വീനര്‍  ടി  പി വിനോദന്‍  പ്രവര്‍ത്തനങ്ങള്‍  വിശദീകരിച്ചു. അദ്ധ്യാപകരായ  കെ പി  ബാലകൃഷ്ണന്‍ ,  ഗീത  ,  സതീദേവി,  ആരതി  എന്നിവര്‍  സം സാരിച്ചു.  വിദ്യാരംഗം  ആലത്തൂര്‍  ഉപജില്ലാ  കണ്‍വീനര്‍  ടി പി  സുനന്ദന്‍  സം  ബന്ധിച്ചു.
AJAYAGHOSH ,  HM



members of   vidyaramgam

TP   VINODAN 


KP  BALAKRISHNAN



----
GEETHA
 T


ARATHI