Saturday, July 20, 2013

 ഉപജില്ലാ  ചാന്ദ്ര ദിന  ക്വിസ്: സ്നേഹ  ജോണ്‍സണ്‍ ഒന്നാം  സ്ഥാനം  നേടി
  കേരളശാസ്ത്ര  സാഹിത്യ പരിഷത്  ആലത്തൂര്‍  മേഖലാ കമ്മറ്റി  ജൂലൈ 20 നു  സംഘടിപ്പിച്ച  ചാന്ദ്ര ദിന  ക്വിസില്‍  അക്കര  എച്ച് എ യു പി സ്ക്കൂളിലെ  സ്നേഹ  ജോണ്‍സണ്‍ ഒന്നാം സ്ഥാനം  നേടി. മണപ്പാടം  എന്‍ യു പി സ്ക്കൂള്‍, കണ്ണമ്പ്ര എ യു പിസ്ക്കൂള്‍,സി എ യു പി എസ് മമ്പാട്  എന്നിവര്‍  രണ്ടും  മൂന്നും  സ്ഥാനങ്ങള്‍  നേടി  . ആലത്തൂര്‍  ഉപജില്ലയിലെ  38  യു പി  സ്ക്കൂളുകളില്‍  നിന്നായി  62  പേര്‍  മത്സരത്തില്‍  പങ്കെടുത്തു.
 ആലത്തൂര്‍  ബ്ളോക്ക് പഞ്ചായത്ത്  പ്രസിഡന്റ്  ശ്രീമതി  ഇന്ദിരാ  ചന്ദ്രന്‍  സമ്മാനദാനം  നിര്‍വഹിയ്ക്കുന്നു.
  സ്നേഹയ്ക്ക്    അനുമോദനങ്ങള്‍  
>

Sunday, July 14, 2013

 എഴുത്തുകൂട്ടം  ശില്‍പശാലയ്ക്ക്  തുടക്കമായി

K  AJAYAGHOSH, HEADMASTER

 അക്കര  എച്ച് എ യു പി സ്കൂളില്‍ എഴുത്തുകൂട്ടം  ശില്‍പശാലയുടെ  ഉദ്ഘാടനം പി ടി എ പ്രസിഡന്റ്  ശ്രീ പി എ സലിം കുട്ടി നിര്‍ വഹിച്ചു. ഹെഡ് മാസ്റ്റര്‍  ശ്രീ .കെ . അജയഘോഷ് അധ്യക്ഷനായിരുന്നു.ടി പി സുനന്ദന്‍ , രമേഷ്  മാസ്റ്റര്‍  എന്നിവര്‍  ആശംസകള്‍  നേര്‍ന്നു.അനുമോള്‍  സ്വാഗതവും  ജന്നത്തുല്‍  ഫിര്‍ദൗസ്  നന്ദിയും പറഞ്ഞു.  ശില്‍പശാലയ്ക്ക്  ടി  പി  വിനോദന്‍  നേതൃത്വം  നല്‍കി. യുപി, എച്ച് എസ്  വിഭാഗങ്ങളില്‍നിന്നായി  40  കുട്ടികള്‍ പങ്കെടുത്തു.കവിതാചര്‍ച്ച,കവിതാരചന,നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കല്‍  തുടങ്ങിയവ  ശില്‍പശാലയില്‍ നടന്നു. 



MV  REMESH
  

ANUMOL
A SALIMKUTTY , PRESIDENT  PTA
VINODAN TP

Thursday, July 11, 2013

  എല്‍  എസ്  എസ്  ജേതാക്കള്‍

Wednesday, July 10, 2013





അക്ഷരം   പതിനൊന്നാം ലക്കം പ്രകാശനം  ചെയ്തു
  
 അക്കര  എച്ച് എ യു പി  സ്ക്കൂളിന്റെ ഇന്‍ലന്റ്  മാഗസിന്‍  അക്ഷരത്തിന്റെ  പതിനൊന്നാം  ലക്കം  കാവശ്ശേരി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ കെ  അശോകന്‍  പ്രകാശനം  ചെയ്തു. റ്റി പി  വിനോദന്‍  ഏറ്റുവാങ്ങി.  ഹെഡ് മാസ്റ്റര്‍  ശ്രീ കെ  അജയഘോഷ്, പി റ്റി എ പ്രസിഡന്റ്  ശ്രീ പി എ സലിം കുട്ടി, വൈസ് പ്രസിഡന്റ് ശ്രീ  ജയകൃഷ്ണന്‍ , അദ്ധ്യാപകര്‍ , രക്ഷിതാക്കള്‍ , വിദ്യര്‍ഥികള്‍  എന്നിവര്‍  പങ്കെടുത്തു.
മഴക്കവിതകള്‍ , എസ് കെ  പൊറ്റകാടിന്റെ  കൃതികള്‍  പരിചയപ്പെട്ടതിന്റെ  അനുബന്ധമായി  നടത്തിയ  കാഴ്ച  എന്ന  രചനാപ്രവര്‍ത്തനത്തിന്റെ   ഉല്‍പന്നങ്ങള്‍ എന്നിവ  ഉള്‍പ്പെടുത്തിയാണ്‍  പതിനൊന്നാം  ലക്കം  പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന്   വിനോദന്‍  മാസ്റ്റര്‍  പറഞ്ഞു.
JITHA
SNEHA JOHNSON
AKSHARAM  MAGAZINE

Tuesday, July 9, 2013

 വിദ്യാരംഗം

  90  വായനക്കൂട്ടങ്ങള്‍, സാഹിത്യക്വിസ് , അനുഭവക്കുറിപ്പ്  രചനാ മത്സരം, അക്ഷരം വാള്‍മാഗസിന്‍, ഇന്‍ലന്റ്  മാഗസിന്‍പ്രകാശനം , എസ് കെ  പൊറ്റെക്കാട്  കൃതികള്‍  പരിചയപ്പെടല്‍,  എഴുത്തുകൂട്ടം  രചനകളുടെ  ബ്ളോഗ് , എഴുത്തുകൂട്ടം  ശില്‍പ ശാല  എന്നീ  പ്രവര്‍ത്തനങ്ങളൊടെ 
  
    വിദ്യാരംഗം  കലാ സാഹിത്യ  വേദി  പ്രവരത്തനങ്ങ്ള്‍ക്ക്   തുടക്കമായി. വിദ്യാരം ഗത്തിന്റെപ്രവര്‍ത്തനോദ്ഘാടനം  ഹെഡ്മാസ്റ്റര്‍  കെ  അജയഘോഷ്  നിര്‍വഹിച്ചു.  കണ്‍ വീനര്‍  ടി  പി വിനോദന്‍  പ്രവര്‍ത്തനങ്ങള്‍  വിശദീകരിച്ചു. അദ്ധ്യാപകരായ  കെ പി  ബാലകൃഷ്ണന്‍ ,  ഗീത  ,  സതീദേവി,  ആരതി  എന്നിവര്‍  സം സാരിച്ചു.  വിദ്യാരംഗം  ആലത്തൂര്‍  ഉപജില്ലാ  കണ്‍വീനര്‍  ടി പി  സുനന്ദന്‍  സം  ബന്ധിച്ചു.
AJAYAGHOSH ,  HM



members of   vidyaramgam

TP   VINODAN 


KP  BALAKRISHNAN



----
GEETHA
 T


ARATHI 

Thursday, July 4, 2013

പി ടി എ ജനറല്‍ബോഡി

 പി ടി എ ജനറല്‍ബോഡി

  എ സലിം കുട്ടി പ്രസിഡന്റ്,  ജയകൃഷ്ണന്‍ വൈസ് പ്രസിഡന്റ്
  അക്കര എച്ച് എ യു പി സ്ക്കൂളിലെ പി ടി എ ജനര്‍ല്‍ ബോഡിയോഗം  ജൂലൈ 4  നു കാവശ്ശേരി  ഗ്രാമപഞ്ചായത്ത്   പ്രസിഡന്റ്  ശ്രീ കെ  അശോകന്‍  ഉദ്ഘാടനം  ചെയ്തു.  ഹെഡ്മാസ്റ്റര്‍  കെ  അജയഘോഷ് റിപ്പൊര്‍ട്ട്  അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ് എ സലിം കുട്ടി  അധ്യക്ഷനായിരുന്നു. ജയശങ്കര്‍  സ്വാഗതവും സുനന്ദന്‍  നന്ദിയും  പറഞ്ഞു.   എ  സലിം കുട്ടിയെ പ്രസിഡന്റായും ജയകൃഷ്ണനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.  എം പി ടി എ പ്രസിഡന്റായി നൂര്‍ ജഹാന്‍, വൈസ് പ്രസിഡന്റായി പ്രസന്ന എന്നിവരെയും  തെരഞ്ഞെടുത്തു.




----