Thursday, June 5, 2014




പരിസരദിനം ആചരിച്ചു.
  
  അക്കര  എച്ച് എ യു പി സ്കൂളില്‍  പരിസര ദിനം  വിപുലമായി ആചരിച്ചു.കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ കെ  അശോകന്‍ വൃക്ഷത്തൈ നട്ട് പരിപാടികള്‍  ഉദ്ഘാടനം  ചെയ്തു. ഹെഡ് മാസ്റ്റര്‍ കെ അജയഘോഷ്  അദ്ധ്യക്ഷനായിരുന്നു. കൃഷി  ഓഫീസര്‍ ശ്രീ വിശ്വനാഥന്‍ ക്ളാസെടുത്തു. സുനന്ദന്‍ ,  ബാലകൃഷ്ണന്‍ എന്നിവര്‍  ആശംസ  നേര്‍ന്നു. ജയശങ്കര്‍  നന്ദി പറഞ്ഞു. വീഡിയോ പ്രദര്‍ശനം  ക്വിസ് എന്നിവ സംഘടിപ്പിച്ചു.





അക്ഷരദീപം തെളിയിച്ച് പ്രവേശനോത്സവം  ആഘോഷിച്ചു
  അക്കര  എച്ച് എ യു പി സ്കൂളില്‍ അക്ഷരദീപം  തെളിയിക്കല്‍ , മധുരപലഹാര വിതരണം, പ്രത്യേക അസം ബ്ളി , എല്‍ എസ് എസ്  വിജയികളെ  അനുമോദിക്കല്‍ എന്നീ പരിപാടികളോടെ പ്രവേശനോത്സവം  ആഘോഷിച്ചു.
  
  ഹെഡ്മാസ്റ്റര്‍ കെ  അജയഘോഷ് , പി ടി എ പ്രസിഡന്റ്  എ  സലീംകുട്ടി, മാനേജര്‍ ഉമ്മര്‍ ഫാറൂഖ് , അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് സാഹിബ് , വിദ്യാര്‍ഥികള്‍ , അധ്യാപകര്‍ , രക്ഷിതാക്കള്‍ എന്നിവര്‍  പങ്കെടുത്തു.



No comments:

Post a Comment