Tuesday, June 25, 2013

 ജന്നത്തുല്‍  ഫിര്‍ദൗസിനെ  അനുമോദിച്ചു.
 
  കഴിഞ്ഞ വര്‍ഷം  രചനാ  സാഹിത്യ പ്രവര്‍ത്തനങ്ങളില്‍  മികവു  തെളിയിച്ച  ജന്നത്തുല്‍ ഫിര്‍ദൗസിനെ  തരൂര്‍  കെ കെ എം വായനശാല  അനുമോദിച്ചു. തരൂര്‍  പഞ്ചായത്ത് പ്രസിഡന്റ്  എസ് അനിത  ഉപഹാരം  നല്‍കി.





Wednesday, June 19, 2013

  വായനാവാരം  
  

  അക്കര  എച്ച് എ യു പിസ്ക്കൂളില്‍  വായനാവാരം  വിപുലമായി ആചരിക്കുന്നു.  പി എന്‍ പണിക്കര്‍  അനുസ്മരണം , എന്റെ  രചനാപുസ്തകം  പദ്ധതി, എസ് കെ പൊറ്റക്കാടിനെ  അറിയുക , സാഹിത്യ ക്വിസ് ,  വായനാമത്സരം , ക്ളാസ്  തല  വായനക്കൂട്ടം രൂപീകരണം, അനുഭവക്കുറിപ്പ്  തയ്യാറാക്കല്‍ എന്നീ  പ്രവര്‍ത്തനങ്ങള്‍  നടത്തും.  വിദ്യാരം ഗം  കണ്‍ വീനര്‍ വിനോദന്‍  മാസ്റ്റര്‍,  ഹെഡ്മാസ്റ്റര്‍  കെ  അജയഘോഷ് എന്നിവര്‍  നേതൃത്വം  നല്‍കും.

Friday, June 7, 2013

 പരിസരദിനം  ആഘോഷിച്ചു. പരിസ്ഥിതിക്കുറിപ്പ്  വായന , പ്രത്യേക  അസം ബ്ലി ,വീഡിയോ  പ്രദര്‍ശനം, വൃക്ഷത്തൈ നടല്‍ എന്നിവ  സം ഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ അജയഘോഷ് ,പി ടി എ പ്രസിഡന്റ് പി എ സലിം കുട്ടി , മാനേജര്‍ ഉമ്മര്‍  ഫാറൂഖ്, സുനന്ദന്‍ , ജയശങ്കര്‍  , കെ പി  ബാലകൃഷ്ണന്‍ , മുഹമ്മദ് സാഹിബ്  എന്നിവര്‍  പരിപാടികള്‍ക്ക് നേതൃത്വം  നല്‍കി.




Monday, June 3, 2013

പ്രവേശനോത്സവം ആഘോഷിച്ചു
  അക്കര എച്ച് യു പി   സ്ക്കൂളില്‍  പ്രവേശനോത്സവം ആഘോഷിച്ചു.സ്വാഗതഗാനാലപനം , എല്എസ് എസ്  , യു എസ് എസ്  വിജയികളെ  അനുമോദിക്കല്‍ ,ലഡ്ഡു വിതരണം എന്നിവ   നടന്നു.ഗ്രാമപഞ്ചായത്ത് മെമ്പര്ബള്ക്കീസ് ,ഹെഡ്മാസ്റ്റര്‍ കെ അജയഘോഷ്, പി ടി   പ്രസിഡന്റ് പി സലിം കുട്ടി മാനേജര്‍  എസ് ഉമ്മര്ഫാരൂഖ് , പിടി  വൈസ് പ്രസിഡന്റ് കെ  ജയകൃഷ്ണന്‍, ജലീല്‍ , എം പി ടി ഭാരവാഹികള്‍ , സ്റ്റാഫ് സെക്രട്ടറി കെ യു ലീലാമ്മ ,മാനേജരുടെ പ്രതിനിധി മുഹമ്മദ് സാഹിബ്  എന്നിവര്‍ സംസാരിച്ചു.ഹെഡ്മാസ്റ്റര്‍കെ അജയഘോഷ്  സ്വാഗതവും ജയശങ്കര്‍ നന്ദിയും പറഞ്ഞു.

  LSS, USS വിജയികള്ക്ക് സമ്മാനവും ക്യാഷ്  അവാര്ഡും  വിതരണം ചെയ്തു.