എഴുത്തുകൂട്ടം രചനകള്‍

 മഴക്കവിതകള്‍മഴയോട്

  
  മുറ്റത്തു  വീഴുന്ന  കള്ളനെ
  വീട്ടില്‍  കാണുന്നില്ല
  വീട്ടിലിരുന്ന കുടയെ
  നാടുചുറ്റിക്കാണിക്കാന്‍
  നിനക്കെന്താണിത്ര  തിടുക്കം?
  
  പ്രശോഭ് പി
  
  മഴ
  ഓട്ടിന്മേല്‍  ആരോ  കൊട്ടുന്നു
  പിന്നെ  മുഖത്തേയ്ക്ക്  ടോര്‍ച്ചടിക്കുന്നു
  ആരാണെന്നു  ചോദിച്ചപ്പോള്‍
  മറുപടി  തരാതെ.
  മനസ്സിന്റെ  നിദ്രയില്‍
  ഓര്‍മകള്‍  ഉണര്‍ന്നിരിക്കുന്നു. കാറ്റ്  എത്ര വന്ന്  നിര്‍ബന്ധിച്ചിട്ടും
  അവര്‍  നിര്‍ത്തിയില്ല
  ആകാശത്തുനിന്ന് വടിയുമായി
  അമ്മ  ഓടിവന്നു.
  പിന്നെ  കരച്ചിലും  ബഹളവും.
  അനുമോള്‍   എ  
പുനര്‍ജ്ജനി

  ഉറവയുടെ  നില  ഗുരുതരമാണു

  ഭിഷഗ്വരന്മാരുടെ  നാവുകള്‍
  ചലിക്കുന്നില്ല
  പ്രകൃതി മണ്ണിന്റെ  കാതില്‍
  ഒരു  സ്വകാര്യം  പറഞ്ഞു.
  ആകാശത്തില്‍ ഒരു  വൈദ്യനുണ്ട്
  കറുത്ത  മേഘങ്ങള്‍  വിളിച്ചുകൂവി
  അവന്‍  വരുന്നുണ്ട്.
  മഷിപ്പേന  കുടഞ്ഞതുപോലെ
  അകശത്തുനിന്ന്  ഓടിയെത്തുന്നു  വൈദ്യന്‍ മാര്‍
  മരണത്തിന്റെ  അടിത്തട്ടില്‍ നിന്ന്
  ഉറവ  ഉണര്‍ന്നു വന്നു.
  അനുമോള്‍   എ

  

  മഴ
  അച്ഛന്‍ തൂമ്പയെടുത്ത  ഉടനെ
  മേഘം  ഒരു കുടം  വെള്ളം മേത്തൊഴിച്ചു.
  മയില്‍പ്പീലി  കൊണ്ട്  അടിക്കാന്‍  വരുന്ന
  അമ്മയെപ്പോലെ
  വെയില്‍  ആ  കിളിയെ  ഓടിച്ചു.
  ഭയന്നോടിയ  മഴ
  പിന്നീട്  തിരിച്ചു  വന്നതേയില്ല
  സീനത്ത് എ 


  തുള്ളികള്‍

  കാര്‍മേഘങ്ങളില്‍  നിന്ന് തെന്നിത്തെറിച്ച്
  ഭൂമിയിലേക്ക്  ഇറങ്ങി
  സ്വതന്ത്രരായി ഒഴുകി നടക്കുന്നു

  മുജീബ്  റഹ് മാന്‍  വൈ

 സൈക്കിള്‍

 
  ആ  തുരുമ്പിച്ച  സൈക്കിള്‍
  കരി പിടിച്ച  ആഗ്രഹങ്ങള്‍ക്ക്
  ചിതയൊരുക്കി
  മണ്‍ ചുവരുകളില്‍  മരവിക്കയായി
  ജീവിതം
  മുഷിഞ്ഞു  കീറിയ  ഷാളു  പോലെയായിരുന്നു.
  നെയ്തെടുക്കാന്‍  ശ്രമിച്ചപ്പോഴും
  പരാജയത്തിന്റെ
  വിരല്‍പ്പാടുകള്‍  മാത്രം
 
  ജന്നത്തുല്‍  ഫിര്‍ദൗസ് പി കെ
  


 തേങ്ങല്‍
  
  കറുപ്പാല്‍  മൂടപ്പെട്ട  രാത്രിയില്‍
  ആരും  ശ്രദ്ധിക്കാതെ  പോയ  തേങ്ങല്‍
  വെളിച്ചം  പരന്നപ്പോള്‍
  ചീവീട്  ചോദിച്ചു
  എന്റെ  തേങ്ങല്‍  കേട്ടോ?
  
  ജന്നത്തുല്‍  ഫിര്‍ദൗസ്
  
  
  
  നിഴല്‍
  
  വലഞ്ഞു  തിരിഞ്ഞ്
  എന്നോടൊപ്പം സ്ക്കൂളിലേയ്ക്കും 
  വരമ്പിലേയ്ക്കും  വരുന്ന
  എന്റെ  കുഞ്ഞനിയന്‍
  ഒരിക്കല്‍  എന്നെ  പിരിഞ്ഞ്
  രാത്രിയുടെ  പൊത്തിലേയ്ക്ക്
  പോയി
  
  അപര്‍ണ  എം
  
  
  നീരുറവ
  
   ഞാന്‍  ആദ്യമായി  നീരുറവ  കണ്ടത് 
  എന്റെ  അമ്മയുടെ  കണ്ണില്‍  നിന്നാണു
  ഒരു  വെയിലായി എനിയ്ക്കതിനെ 
  വറ്റിക്കാന്‍  കഴിയുമോ?
  മുര്‍സല്‍  ഷാജഹാന്‍


 മഴ
  
  കറുത്ത  കുട്ടി
  കണ്ണീരൊഴുക്കി
  ലോകം  നനഞ്ഞു.
  
  ജോഷ്ന ജെ
  
  
  ഉപ്പ്
  
  കാലത്തിന്റെ  കലത്തില്‍
  കറിയുപ്പ്  തീര്‍ന്നു.
  വാങ്ങാന്‍  ദരിദ്രന്റെ  കടലിലേയ്ക്ക്  പോയി
  കലം  നിറച്ച്  ഉപ്പു  കിട്ടി.

  അജ്മല്‍  എച്ച്

 സുഹൃത്തിന്ന്
  
  വാക്കിന്റെ  മധുരത്തില്‍
  പൂക്കുന്ന  മാവിന്റെ
  സ്നേഹത്തിന്‍  മധുരമാണീ  സൗഹൃദം
  
  ഈ  സൗഹൃദത്തിന്‍
  പുലരിയൊടടുക്കുവാന്‍
  നീ  നിറയ്ക്കുക
  ഒരു  മേട  മാസം
  

  റോസിന  എച്ച്


4 comments:

 1. ഭാരതീയ സംസ്‌കൃതിയില്‍ പുത്രന്മാരോടുള്ളതിനേക്കാള്‍ വാത്സല്യവും പ്രേമവും ശിഷ്യന്മാരോടാണ് .......ശിഷ്യരുടെ കുഞ്ഞു മഴത്തുള്ളികള്‍ പെരുവെള്ളമാക്കിയ പ്രിയ അധ്യാപകര്‍ക്ക് ഒരായിരം ആശംസകള്‍..

  ReplyDelete
 2. കവിത മഴപോലെ പെയ്യട്ടെ... മനസ്സില്‍, പ്രകൃതിയില്‍...

  ReplyDelete
 3. എല്ലാവര്‍ക്കും അഭിനന്ദനം.നിങ്ങളുടെ കവിതകള്‍ പരിശീലനങ്ങളില്‍ ഉദാഹരിക്കാറുണ്ട്.പുതിയവ ചേര്‍ക്കാന്‍ മറക്കരുത്
  രാമചന്ദ്രന്‍ ലക്ചറര്‍, ഡയറ്റ് പാലക്കാട്

  ReplyDelete
 4. നല്ല കവിതകള്‍ എല്ലാര്‍ക്കും ആശംസകള്‍

  ReplyDelete