ഉപജില്ലാ ചാന്ദ്ര ദിന ക്വിസ്: സ്നേഹ ജോണ്‍സണ്‍ ഒന്നാം സ്ഥാനം നേടി
കേരളശാസ്ത്ര സാഹിത്യ പരിഷത് ആലത്തൂര്‍ മേഖലാ കമ്മറ്റി ജൂലൈ 20 നു സംഘടിപ്പിച്ച ചാന്ദ്ര ദിന ക്വിസില്‍ അക്കര എച്ച് എ യു പി സ്ക്കൂളിലെ സ്നേഹ ജോണ്‍സണ്‍ ഒന്നാം സ്ഥാനം നേടി. മണപ്പാടം എന്‍ യു പി സ്ക്കൂള്‍, കണ്ണമ്പ്ര എ യു പിസ്ക്കൂള്‍,സി എ യു പി എസ് മമ്പാട് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി . ആലത്തൂര്‍ ഉപജില്ലയിലെ 38 യു പി സ്ക്കൂളുകളില്‍ നിന്നായി 62 പേര്‍ മത്സരത്തില്‍ പങ്കെടുത്തു.
>