Wednesday, October 29, 2014

 സ്കൂള്‍ കലോല്‍സവം
  അക്കര  എച്ച് എ യു പി സ്ക്കൂള്‍  കലോല്‍സവം  ഗായിക താര തസ്നി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ അജയഘോഷ്  സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് എ സലിംകുട്ടി അധ്യക്ഷത വഹിച്ചു.പി ടി എ /എം പി ടി എ അംഗങ്ങള്‍ ,രക്ഷിതാക്കള്‍  വിദ്യാര്‍ഥികള്‍  എന്നിവര്‍  പങ്കെടുത്തു.





Thursday, October 23, 2014




 സ്ക്കൂള്‍ കലോല്‍സവം : താരാ തസ്നി ഉദ്ഘാടനം ചെയ്യും
 അക്കര  എച്ച് എ യു പി സ്ക്കൂള്‍  കലോല്‍സവം 2014 ഒക്റ്റോബര്‍ 28,29 തിയ്യതികളില്‍ നടക്കുന്നു. പ്രശസ്ത ഗായിക  യും ദര്‍ശന , മീഡിയാ വണ്‍  ടി വി  താരവുമായ  താരാ  തസ്നി ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റര്‍ കെ  അജയഘോഷ് , പി ടി എ പ്രസിഡന്റ് എ സലിംകുട്ട്യ്  ലാലി വി ജോര്‍ജ്ജ് , ലിസി  മാത്യൂ കുന്നേല്‍ എന്നിവരടങ്ങുന്ന കമ്മറ്റി  കലോല്‍സവത്തിനു നേതൃത്വം നല്‍കും.
 സ്ക്കൂള്‍ പ്രവൃത്തി പരിചയമേള
  സ്ക്കൂള്‍ തല  പ്രവൃത്തിപരിചയമേളയും പ്രദര്‍ശനവും 23/10/2014ന്ന് ഹെഡ്മാസ്റ്റര്‍ കെ അജയഘോഷ്  ഉദ്ഘാടനം ചെയ്തു. പി.ടി. എ. പ്രസിഡന്റ്  എ സലിംകുട്ടി , എം പി ടി എ പ്രസിഡന്റ്  മറ്റ്  പി ടി എ ഭാരവാഹികള്‍ എന്നിവര്‍  പങ്കെടുത്തു. ക്രാഫ്റ്റ് ടീച്ചര്‍  സി . കോമളം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Tuesday, October 21, 2014

 ബഹിരാകാശ  വാരാചരണം
  അക്കര  എച്ച് എ യു പി സ്ക്കൂളില്‍  ബഹിരാകാശവാരാചരണം വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ  ആഘോഷിച്ചു. പോസ്റ്റര്‍ രചന , പ്രദര്‍ശനം, ക്വിസ് , വിളം ബര  ജാഥ എന്നിവ  സംഘടിപ്പിച്ചു. സോഷ്യല്‍ സയന്‍സ്  സയന്‍സ്  ക്ളബ്ബുകള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.