Wednesday, December 16, 2015

പ്രി പ്രൈമറി കലോത്സവം






Tuesday, November 17, 2015

HEADMASTER    addresses  the teachers  during Internal Support Mission Visit
 A E O Chandran Sir  addresses  the teachers  during Internal Support Mission Visit
സ്ക്കൂള്‍ കലോല്‍സവം    2015


Friday, July 10, 2015


   സ്കൂള്‍ സെന്‍സസ്  ആരം ഭിച്ചു
  
  ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് അക്കര  സ്ക്കൂളില്‍ കുട്ടികള്‍  ഏറ്റെടുത്തു നടത്തുന്ന സെന്‍സസ് പ്രവര്‍ത്തനം  ആരം ഭിച്ചു. നാലാം ക്ലാസ് മുതല്‍ ഏഴാം ക്ളാസ് വരെയുള്ള കുട്ടികളുടെ  ഗ്രൂപ്പുകളാണു  സെന്‍സസ് പ്രവര്‍ത്തനം നടത്തുന്നത്

Wednesday, July 1, 2015

വായനാവാരം
അക്കര എച്ച് എ യു പി സ്ക്കൂളില്‍ വായനാവാരം വിപുലമായി ആചരിച്ചു. വായനക്കൂട്ടങ്ങള്‍, അക്ഷരം 13 ആം ലക്കം പ്രകാശനം , കൈയെഴുത്തുമാസിക പ്രദര്‍ശനം, സാഹിത്യക്വിസ് , കൈയക്ഷര മത്സരം , ഡയറിക്കുറിപ്പ് മത്സരം , കുഞ്ഞുണ്ണി മാഷ്ടെ കവിതാലോകം ക്ളാസ് എന്നിവ നടന്നു.
ഹെഡ്മാസ്റ്റര്‍ കെ അജയഘോഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ അശോകന്‍ , പി ടി എ പ്രസിഡന്റ് സലിം കുട്ടി , കണ്വീനര്‍ ലിസി മാത്യു , സ്റ്റാഫ് സെക്രട്ടറി റോസ് ലിന്‍ കെ എം ,ഉപജില്ല കണ്‍ വീനര്‍ സുനന്ദന്‍ എന്നിവര്‍ സം ബന്ധിച്ചു. കവിതാക്ളാസ് വിനോദന്‍ നയിച്ചു. അക്ഷരം ഇന്‍ലന്റ് മാഗസിന്‍ മുഹ്സിന ഏറ്റുവാങ്ങി
 —




Friday, June 19, 2015



അക്കര എച്ച് എ യു പി സ്ക്കൂള്‍ സോഷ്യല്‍ സയന്‍സ് പതിപ്പ് പ്രകാശനം ചെയ്തു. 5 ബി ക്ളാസിലെ പതിപ്പ് വിഘ്നേഷ് കാര്‍ത്തിക്ക് ഹെഡ്മാസ്റ്റര്‍ അജയഘോഷ് മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ബാലകൃഷ്ണന്‍ മാസ്റ്റര്‍ , പി ടി എ പ്രസിഡന്റ് എ സലിം കുട്ടി തുടങ്ങിയവര്‍ സം ബന്ധിച്ചു.




Tuesday, June 9, 2015

ENGLISH CLUB INAUGURATION
English Cub in our school was inaugurated by Head Master K Ajayaghosh. Members of the club , Sunandan , Syama , Jayanthi and Sreelekha attended the function. Activities were presented by Syama teacher.



 എഴുത്തുകൂട്ടത്തിനു തുടക്കമായി.
  
  അക്കര  എച്ച് എ യു പി സ്ക്കൂളിലെ  ഈ വര്‍ഷത്തെ  എഴുത്തുകൂട്ടം ശില്‍പശാലകള്‍ക്ക് തുടക്കമായി . ജൂണ്‍ 7ന്ന് നടന്ന  ശില്‍പശാല  വിനോദന്‍ മാസ്റ്റര്‍  നയിച്ചു. കവിതാചര്‍ച്ച  , രചനാ കളരി എന്നിവ  നടന്നു.



Thursday, June 4, 2015

 എല്‍.എസ്.എസ്. സ്ക്കോളര്‍ഷിപ്പ് നേടിയ 
മുഹമ്മദ്  ഷിയാസിന്ന് 
അഭിനന്ദനങ്ങള്‍
പ്രവേശനോല്‍സവം ആഘോഷിച്ചു.

അക്കര എച്ച് എ യു പി സ്ക്കൂള്‍ പ്രവേശനോല്‍സവം വിപുലമായി

അഘോഷിച്ചു. മധുര പലഹാര വിതരണം, പ്രത്യേക അസം 

ബ്ളി, എല്‍ എസ് എസ് നേടിയ മുഹമ്മദ് ഷിയാസിനെ 

അനുമോദിക്കല്‍ എന്നിവ നടന്നു. ഹെഡ് മാസ്റ്റര്‍ അജയഘോഷ് 


, പി ടി എ പ്രസിഡന്റ് സലിം കുട്ടി , പി ടി എ മെമ്പര്‍ നൗഫല്‍ , 

അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് സാഹിബ് എന്നിവര്‍ നേതൃത്വം 

നല്‍കി...




Sunday, March 29, 2015

 ഹബീബിന്റെ  കുടും ബത്തിന്ന് സഹപാഠികളുടെ സ്നേഹസമ്മാനം.  
അക്കര  സ്ക്കൂളിലെ  ഹബീബിന്റെ  പിതാവ് ഇക്ബാല്‍  മരണമടഞ്ഞപ്പോള്‍  കുടും ബത്തെ  സഹായിക്കാന്‍ ഏഴാം ക്ളാസിലെ  ശ്രീലക്ഷ്മി, സുജിമോള്‍ ,  ജിസ്ന , അശ്വതി തുടങ്ങിയവര്‍ മുന്നിട്ടിറങ്ങി സമാഹരിച്ച  2600രൂപ  ഹേഡ്മാസ്റ്റര്‍  അജയഘോഷ്  മാസ്റ്റര്‍ ഹബീബിന്റെ ഉമ്മയ്ക്ക് കൈമാറുന്നു. അധ്യാപകരായ  വിനോദന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ , ശോഭനപ്രകാശ് മാസ്റ്റര്‍, അസിസ്റ്റന്റ്  മാനേജര്‍ മുഹമ്മദ് സാഹിബ്  എന്നിവര്‍  സമീപം.

Wednesday, January 28, 2015

 ഗണിതോത്സവം
  
  അക്കര എച്ച് എ യു പി സ്ക്കൂള്‍ ഗണിതോത്സവം  സഹവാസക്യാമ്പ് ഹെഡ് മാസ്റ്റര്‍ കെ അജയഘോഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എ സലിംകുട്ടി ,ജയന്തി ടീച്ചര്‍ , ശാന്തകുമാരി ടീച്ചര്‍ , സഫിയ ടീച്ചര്‍         എന്നിവര്‍ പങ്കെടുത്തു. ഗോപകുമാര്‍ മാസ്റ്റ്ര  ക്ളാസിനു നേതൃത്വം നല്‍കി.

jayanthi   teacher

Tuesday, January 20, 2015

METRIC  DAY  MEMORABLE  DAY

 അക്കര  എച്ച് എ യു പി സ്ക്കൂളില്‍ സംഘടിപ്പിച്ച METRIC  DAY  MEMORABLE  DAY
  ശ്യാമ  ടീച്ചര്‍  ക്ളാസിനു നേതൃത്വം നല്‍കി   നയിച്ചു. ,  റോസ് ലിന്‍ ടീച്ചര്‍  സുനിത  ടീച്ചര്‍  എന്നിവര്‍  സം ബന്ധിച്ചു.

SYAMA TEACHER
REEBI TEACHER