Friday, July 10, 2015


   സ്കൂള്‍ സെന്‍സസ്  ആരം ഭിച്ചു
  
  ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് അക്കര  സ്ക്കൂളില്‍ കുട്ടികള്‍  ഏറ്റെടുത്തു നടത്തുന്ന സെന്‍സസ് പ്രവര്‍ത്തനം  ആരം ഭിച്ചു. നാലാം ക്ലാസ് മുതല്‍ ഏഴാം ക്ളാസ് വരെയുള്ള കുട്ടികളുടെ  ഗ്രൂപ്പുകളാണു  സെന്‍സസ് പ്രവര്‍ത്തനം നടത്തുന്നത്

Wednesday, July 1, 2015

വായനാവാരം
അക്കര എച്ച് എ യു പി സ്ക്കൂളില്‍ വായനാവാരം വിപുലമായി ആചരിച്ചു. വായനക്കൂട്ടങ്ങള്‍, അക്ഷരം 13 ആം ലക്കം പ്രകാശനം , കൈയെഴുത്തുമാസിക പ്രദര്‍ശനം, സാഹിത്യക്വിസ് , കൈയക്ഷര മത്സരം , ഡയറിക്കുറിപ്പ് മത്സരം , കുഞ്ഞുണ്ണി മാഷ്ടെ കവിതാലോകം ക്ളാസ് എന്നിവ നടന്നു.
ഹെഡ്മാസ്റ്റര്‍ കെ അജയഘോഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ അശോകന്‍ , പി ടി എ പ്രസിഡന്റ് സലിം കുട്ടി , കണ്വീനര്‍ ലിസി മാത്യു , സ്റ്റാഫ് സെക്രട്ടറി റോസ് ലിന്‍ കെ എം ,ഉപജില്ല കണ്‍ വീനര്‍ സുനന്ദന്‍ എന്നിവര്‍ സം ബന്ധിച്ചു. കവിതാക്ളാസ് വിനോദന്‍ നയിച്ചു. അക്ഷരം ഇന്‍ലന്റ് മാഗസിന്‍ മുഹ്സിന ഏറ്റുവാങ്ങി
 —