Saturday, June 18, 2016

 വായനാവാരത്തിനു തുടക്കം
  അക്കര  എച്ച് എ യു പി സ്ക്കൂളില്‍ വായനാവാരത്തിനു തുടക്കമായി. ജൂണ്‍ 18ന്ന് എഴുത്തുകൂട്ടം സാഹിത്യക്യാമ്പ് നടന്നു. പരിപാടിയുടെ ഉദ്ഘാടനം കാവശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ രമേഷ് കുമാര്‍ നിര്‍വഹിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ കെ അജയഘോഷ്  അധ്യക്ഷത വഹിച്ചു. വിനോദന്‍ സ്വാഗതവും ശ്രീമതി ശ്യാമ  നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ  ശ്രീലേഖ  , സുനന്ദന്‍ ,ബിന്ദു ഗീവര്‍ഗീസ്, രാജേശ്വരി അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് സാഹിബ്  എന്നിവ ീന്നിവര്‍ സം ബന്ധിച്ചു. വിനോദന്‍ സാഹിത്യക്യാമ്പിനു നേതൃത്വം നല്‍കി. 









Thursday, June 9, 2016

 പരിസര ദിനം
 അക്കര എച്ച് എ യു പി സ്ക്കൂളില്‍ പരിസര ദിനം വിപുലമായിഒ ആചരിച്ചു. പ്രത്യേക  അസം ബ്ളി, പരിസരദിന സന്ദേശം പരിസരദിന ഗാനം , പ്രസംഗം, ഓപ്പണ്‍  ക്വിസ് , ബാഡ്ജ് ധരിക്കല്‍ പരിസ്ഥിതി സം ബന്ധമായ പുസ്തകങ്ങളുടെ പ്രദര്‍ശനം, വൃക്ഷത്തൈ നടല്‍, വൃക്ഷത്തൈ വിതരണം സയന്‍സ് , സാമൂഹ്യശാസ്ത്രം ,മലയാളം എന്നിവയുടെ  വാള്‍  മാഗസിനുകളുടെ ഉദ്ഘാടനം എന്നിവ  നടന്നു.


 ഹെഡ് മാസ്റ്റര്‍ അജയഘോഷ്, പി. ടി. എ പ്രസിഡന്റ് നൗഫല്‍, അദ്ധ്യാപകരായ കെ പി ബാലകൃഷ്ണന്‍, സുനന്ദന്‍ , ജയശങ്കര്‍, വിനോദന്‍ , ബിന്ദു ഗീവര്‍ഗീസ്, ശ്യാമ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.