Sunday, March 29, 2015

 ഹബീബിന്റെ  കുടും ബത്തിന്ന് സഹപാഠികളുടെ സ്നേഹസമ്മാനം.  
അക്കര  സ്ക്കൂളിലെ  ഹബീബിന്റെ  പിതാവ് ഇക്ബാല്‍  മരണമടഞ്ഞപ്പോള്‍  കുടും ബത്തെ  സഹായിക്കാന്‍ ഏഴാം ക്ളാസിലെ  ശ്രീലക്ഷ്മി, സുജിമോള്‍ ,  ജിസ്ന , അശ്വതി തുടങ്ങിയവര്‍ മുന്നിട്ടിറങ്ങി സമാഹരിച്ച  2600രൂപ  ഹേഡ്മാസ്റ്റര്‍  അജയഘോഷ്  മാസ്റ്റര്‍ ഹബീബിന്റെ ഉമ്മയ്ക്ക് കൈമാറുന്നു. അധ്യാപകരായ  വിനോദന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ , ശോഭനപ്രകാശ് മാസ്റ്റര്‍, അസിസ്റ്റന്റ്  മാനേജര്‍ മുഹമ്മദ് സാഹിബ്  എന്നിവര്‍  സമീപം.

Wednesday, January 28, 2015

 ഗണിതോത്സവം
  
  അക്കര എച്ച് എ യു പി സ്ക്കൂള്‍ ഗണിതോത്സവം  സഹവാസക്യാമ്പ് ഹെഡ് മാസ്റ്റര്‍ കെ അജയഘോഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എ സലിംകുട്ടി ,ജയന്തി ടീച്ചര്‍ , ശാന്തകുമാരി ടീച്ചര്‍ , സഫിയ ടീച്ചര്‍         എന്നിവര്‍ പങ്കെടുത്തു. ഗോപകുമാര്‍ മാസ്റ്റ്ര  ക്ളാസിനു നേതൃത്വം നല്‍കി.

jayanthi   teacher

Tuesday, January 20, 2015

METRIC  DAY  MEMORABLE  DAY

 അക്കര  എച്ച് എ യു പി സ്ക്കൂളില്‍ സംഘടിപ്പിച്ച METRIC  DAY  MEMORABLE  DAY
  ശ്യാമ  ടീച്ചര്‍  ക്ളാസിനു നേതൃത്വം നല്‍കി   നയിച്ചു. ,  റോസ് ലിന്‍ ടീച്ചര്‍  സുനിത  ടീച്ചര്‍  എന്നിവര്‍  സം ബന്ധിച്ചു.

SYAMA TEACHER
REEBI TEACHER

Wednesday, October 29, 2014

 സ്കൂള്‍ കലോല്‍സവം
  അക്കര  എച്ച് എ യു പി സ്ക്കൂള്‍  കലോല്‍സവം  ഗായിക താര തസ്നി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ അജയഘോഷ്  സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് എ സലിംകുട്ടി അധ്യക്ഷത വഹിച്ചു.പി ടി എ /എം പി ടി എ അംഗങ്ങള്‍ ,രക്ഷിതാക്കള്‍  വിദ്യാര്‍ഥികള്‍  എന്നിവര്‍  പങ്കെടുത്തു.