Tuesday, January 24, 2017

   എസ് എസ് എ State Consultant ഡോ കലാധരന്‍ മാസ്റ്റര്‍ ബ്ളോഗില്‍ പ്രസിദ്ധീകരിച്ചത്

 (Friday, January 20, 2017)

എഴുതി വളരട്ടെ കുട്ടികള്‍

കാവ്യചര്‍ച്ചയും പുസ്തക വായനയും രചനയും 

അക്കര.യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ നാല് പുസ്തകങ്ങൾ  പ്രമുഖ കഥാകൃത്ത് മഹീന്ദർ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. അടുത്ത പുസ്തകം രണ്ടാഴ്ചയ്ക്കകം. അധ്യാപകരേ അസൂയ തോന്നുന്നില്ലേ. കേരളത്തിലെ ഒരു വിദ്യാലയം എഴുത്തുകാരെ സൃഷ്ടിക്കുമ്പോള്‍ . എല്ലാ വര്‍ഷവും രചനാസമാഹരങ്ങള്‍
എല്ലാ മാസവും മുടങ്ങാതെ നടക്കുന്ന വിദ്യാലയം
കഴിഞ്ഞ ദിവസം ആ വിദ്യാലയത്തിലെ വിനോദന്‍ മാഷെ കണ്ടു
സംസ്ഥാനത്തേക്ക് ഈ മാതൃക വ്യാപിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതിനാല്‍
എല്ലാ ജില്ലകളില്‍ നിന്നും  കുട്ടികള്‍ക്കുവേണ്ടി സമര്‍പ്പിക്കാന്‍ തയ്യാറുളള ഒന്നു രണ്ടു് അധ്യാപകരെ അക്കര സ്കൂളിന്‍റെ അനുഭവസ്വാംശീകരണത്തിന് എത്തിച്ചാലോ എന്നു ചോദിച്ചു
അദ്ദേഹം സമ്മതിച്ചു
ഇത്തരം പ്രവര്‍ത്തനങ്ങളാണ് കുട്ടികളെ കണ്ടെത്തുന്നത്
അടുത്തമാസം ആദ്യവാരം കാസര്‍കോഡ് ഒരു ചെറിയശ്രമം നടത്തുന്നു
കേരളത്തിലെ പ്രമുഖ എഴുത്തുകാരുമായി രണ്ടു പകല്‍ കുട്ടികള്‍ക്ക് ചെലവഴിക്കാന്‍ അവസരം
എഴുത്തുകാരെ അറിയണം
എഴുത്തിനെ അറിയണം
വായനയും രചനയും നടത്തണം
സാംസ്കാരിക ജീവികളായിത്തന്നെ വളരണം
അത്തരം വഴികള്‍ തെളിയിക്കുന്നവരുടെ അനുഭവങ്ങള്‍ പങ്കിടാം
അക്കര സ്കൂളിലേക്ക് വരാന്‍ തയ്യാറുണ്ടോ?

Thursday, January 19, 2017

അക്കര എച്ച്. എ യു.പി. സ്കൂൾ. ഗ്ലോബ് നിർമാണ ശില്പശാല ശ്രീ.ബിമൽ മാസ്റ്റർ ക്ലാസെടുത്തു. അജയ് ഘോഷ് മാസ്റ്റർ. ബാലകൃഷ്ണൻ മാസ്റ്റർ, സതി ടീച്ചർ, ലാലി ടീച്ചർ ലിസി ടീച്ചര്‍, ഗീത ടീച്ചര്‍ എന്നിവർ സംബന്ധിച്ചു




അക്കര എച്ച്. എ യു. പി. സ്കൂൾ എഴുത്തുകൂട്ടം പ്രസിദ്ധീകരിച്ച 4 കവിതാ സമാഹാരങ്ങളുടെ പ്രകാശനം പ്രശസ്ത കഥാകൃത്ത് ശ്രീ. മഹേന്ദർ നിർവഹിച്ചു.








Saturday, June 18, 2016

 വായനാവാരത്തിനു തുടക്കം
  അക്കര  എച്ച് എ യു പി സ്ക്കൂളില്‍ വായനാവാരത്തിനു തുടക്കമായി. ജൂണ്‍ 18ന്ന് എഴുത്തുകൂട്ടം സാഹിത്യക്യാമ്പ് നടന്നു. പരിപാടിയുടെ ഉദ്ഘാടനം കാവശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ രമേഷ് കുമാര്‍ നിര്‍വഹിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ കെ അജയഘോഷ്  അധ്യക്ഷത വഹിച്ചു. വിനോദന്‍ സ്വാഗതവും ശ്രീമതി ശ്യാമ  നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ  ശ്രീലേഖ  , സുനന്ദന്‍ ,ബിന്ദു ഗീവര്‍ഗീസ്, രാജേശ്വരി അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് സാഹിബ്  എന്നിവ ീന്നിവര്‍ സം ബന്ധിച്ചു. വിനോദന്‍ സാഹിത്യക്യാമ്പിനു നേതൃത്വം നല്‍കി. 









Thursday, June 9, 2016

 പരിസര ദിനം
 അക്കര എച്ച് എ യു പി സ്ക്കൂളില്‍ പരിസര ദിനം വിപുലമായിഒ ആചരിച്ചു. പ്രത്യേക  അസം ബ്ളി, പരിസരദിന സന്ദേശം പരിസരദിന ഗാനം , പ്രസംഗം, ഓപ്പണ്‍  ക്വിസ് , ബാഡ്ജ് ധരിക്കല്‍ പരിസ്ഥിതി സം ബന്ധമായ പുസ്തകങ്ങളുടെ പ്രദര്‍ശനം, വൃക്ഷത്തൈ നടല്‍, വൃക്ഷത്തൈ വിതരണം സയന്‍സ് , സാമൂഹ്യശാസ്ത്രം ,മലയാളം എന്നിവയുടെ  വാള്‍  മാഗസിനുകളുടെ ഉദ്ഘാടനം എന്നിവ  നടന്നു.


 ഹെഡ് മാസ്റ്റര്‍ അജയഘോഷ്, പി. ടി. എ പ്രസിഡന്റ് നൗഫല്‍, അദ്ധ്യാപകരായ കെ പി ബാലകൃഷ്ണന്‍, സുനന്ദന്‍ , ജയശങ്കര്‍, വിനോദന്‍ , ബിന്ദു ഗീവര്‍ഗീസ്, ശ്യാമ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.